ന്യൂയോര്‍ക്ക്: (www.mediavisionnews.in) ലോകത്തൊട്ടാകെ കൊറോണവൈറസ് മഹാമാരി ബാധിതരുടെ എണ്ണം 5,31,337 ആയി. 24,058 പേര്‍ മരിക്കുകയും ചെയ്തു. ഏറ്റവും കൂടൂതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ അമേരിക്ക മുന്നിലെത്തി. 86,197 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയേയും ഇറ്റലിയേയും മറികടന്നാണ് അമേരിക്ക മുന്നിലെത്തിയത്.
24 മണിക്കൂറിനിടെ അമേരിക്കയില്‍ 16,841 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1195 പേര്‍ ഇതുവരെ മരിച്ചിട്ടുണ്ട്. കൊറോണവൈറസിന്റെ അടുത്ത ആഘാത കേന്ദ്രം യുഎസായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേ സമയം മരണസംഖ്യയില്‍ മുന്നില്‍ ഇറ്റലിയാണ്. 8,215 പേര്‍ ഇറ്റലിയില്‍ ഇതുവരെ മരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം ഇവിടെ 712 പേര്‍ മരിച്ചു. യൂറോപ്പില്‍ ഇറ്റലി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് സ്‌പെയിനിലാണ്.
56,197 പേരാണ് സ്‌പെയിനില്‍ രോഗബാധിതരായുള്ളത്. മരണ നിരക്കില്‍ ലോകത്ത് രണ്ടാം സ്ഥാനത്തും സ്‌പെയിനാണ്. 4150 പേര്‍ ഇവിടെ മരിച്ചു. വ്യാഴാഴ്ച മാത്രം സ്‌പെയിനില്‍ 700 പേരാണ് മരിച്ചത്.
ഇറാനില്‍ ആകെ രോഗികള്‍ 29,406 ആണ്. 2234 പേര്‍ മരിച്ചു. ഫ്രാന്‍സില്‍ 1696 മരണം റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗികള്‍ 29,155 ആണ്. ചൈനയില്‍ 3287 മരണവും 81,285 പേര്‍ക്ക് രോഗബാധയുമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.