രാജ്യത്ത് കോവിഡ് ബാധിതർ 854, ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ- 164

0
187

തിരുവനന്തപുരം: (www.mediavisionnews.in) ഇതുവരെയുണ്ടായതില്‍ വെച്ച് ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വെള്ളിയാഴ്ച കടന്നു പോകുമ്പോൾ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 854 ആയി. കേരളത്തിലെ ഒറ്റ ദിവസത്തെ 39 കേസുകളടക്കം 100 കേസുകളാണ് ഇന്ത്യയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 19 പേരാണ് കോവിഡ് ബാധിതരായി ഇന്ത്യയില്‍ ഇതുവരെ മരിച്ചത്.  മഹാരാഷ്ട്ര-4, ഗുജറാത്ത്-3, കര്‍ണാടക-2 മധ്യപ്രദേശ്, തമിഴ്‌നാട് ബിഹാര്‍, പഞ്ചാബ്, ഡല്‍ഹി, പശ്ചിമബംഗാള്‍, ജമ്മു കശ്മീര്‍ ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലായി ഓരോ ആളുകളും മരിച്ചു.

കേരളത്തില്‍ കോവിഡ് മരണം ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പക്ഷെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണുണ്ടായിരിക്കുന്നത്. കേരളത്തിലെ ആകെ കോവിഡ് കേസുകളുടെ എണ്ണം 164 ആയി. നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് കേരളത്തിലാണ്. സംസ്ഥാനത്ത് 1.10,299 പേര്‍ നിരീക്ഷണത്തിലാണ്.

വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്ത പുതിയ 39 കേസുകളില്‍ 34ഉം കാസര്‍കോഡ്‌ ജില്ലയിലാണ്. ഇതോടെ കാസര്‍കോഡ് ജില്ലയിലെ മാത്രം ആകെ രോഗികളുടെ എണ്ണം 82 ആയി.

ജില്ലയിലെ സ്ഥിതി അനുദിനം വഷളാവുന്നതിനാല്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here