യു.എ.ഇ (www.mediavisionnews.in) കോവിഡ് 19 പശ്ചാത്തലത്തില്‍ യു.എ.ഇ വിസ നല്‍കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചു. ഈ മാസം 17 മുതൽ ഒരു വിസയും പുതിയതായി നൽകില്ല. ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉള്ളവർക്ക് നൽകുന്ന വിസക്ക് മാത്രം ഇളവുണ്ട്. അബുദാബിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിനും വിലക്കുണ്ട്. ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദും അടക്കും.
സ്വദേശികളും വിദേശികളുമായ മുതിർന്ന പൗരൻമാർ വീടിന് വെളിയിൽ ഇറങ്ങരുതെന്ന് യു.എ.ഇ അഭ്യർഥിച്ചു. ബഹ്റൈൻ ഫോർമുല വൺ കാറോട്ട മൽസരം ഉൾപ്പെടെ എണ്ണമറ്റ പരിപാടികളും ഇതിനോടകം മാറ്റിയിട്ടുണ്ട്. ഷാർജയിൽ കൂടുതൽ പേർ ഒത്തുചേരുന്ന എല്ലാ പരിപാടികൾക്കും വിലക്ക് ഏർപ്പെടുത്തി. സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ച് തൊഴിൽ, വാണിജ്യ രംഗത്തെ പ്രതിസന്ധി പരിഹരിക്കാനുള്ള തീവ്രനീക്കവും ഗൾഫ് രാജ്യങ്ങൾ ആരംഭിച്ചിട്ടുണ്ട്.