യു.എ.ഇയിൽ ജുമുഅ പ്രാർഥന 10 മിനിറ്റിൽ തീർക്കാൻ നിർദേശം

0
200

ദുബൈ (www.mediavisionnews.in) : കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യു.എ.ഇയിൽ വെള്ളിയാഴ്​ച ജുമുഅ നമസ്​കാര സമയം പത്തു മിനിറ്റായി ചുരുക്കാൻ തീരുമാനം. 

ഈ വെള്ളിയാഴ്ച  പള്ളികളിൽ ഖുതുബ,നിസ്കാരം എന്നിവയെല്ലാം ബാങ്ക് വിളിച്ചു പത്ത് മിനിറ്റ് കൊണ്ട് അവസാനിപ്പിക്കാനാണ്​ ജനറൽ അതോറിറ്റി ഒാഫ്​ ഇസ്​ലാമിക്​ അഫയേഴ്​സ്​ ആൻറ്​ എൻഡോവ്​മ​െൻറ്​സ്​ (ഒൗഖാഫ്​) നിർദേശം.  
രണ്ട്​ ഖുർആൻ ആയത്തുകൾ ഒാതി ചുരുങ്ങിയ വാക്കുകളിൽ പ്രസംഗം നിർവഹിച്ച്​ പ്രാർഥനയിലേക്ക്​ കടക്കുവാനാണ്​ ആവശ്യ​പ്പെട്ടിരിക്കുന്നത്​.

വൈറസ്​ ബാധ തടയാൻ ആകാവുന്ന എല്ലാ രീതിയിലെ മുൻകരുതലുകളും ആവശ്യമാണെന്ന്​ ഒൗഖാഫ്​ നിർദേശിക്കുന്നു. പ്രതിരോധമാണ്​ ചികിത്സയേക്കാൾ അഭികാമ്യം എന്നും ഒാർമപ്പെടുത്തുന്നുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here