ഉപ്പള: (www.mediavisionnews.in) കോവിഡ്-19 പ്രതിരോധ നടപടിയുടെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന ആരോഗ്യ ക്യാമ്പയിന് ഉപ്പളയിൽ തുടക്കമായി. “കൊറോണക്കെതിരെ കൈ കഴുകാം” എന്ന സന്ദേശമുയർത്തിയാണ് മുസ്ലിം യൂത്ത് ലീഗ് മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപ്പള ബസ് സ്റ്റാൻഡ് പരിസരത്ത് പൊതു ജനങ്ങൾക്കും നാട്ടുകാർക്കും കൈ കഴുകുന്നതിനായി വാഷ് ബേസിനുകളിലായി മൂന്ന് വീതം പൈപ്പുകൾ സജ്ജീകരിച്ചിരിക്കുന്നത്. അണുനാശിനിക്കായി സോപ്പുലായനിയും ലഭ്യമാക്കിയിട്ടുണ്ട്.
മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ധീൻ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മംഗൽപ്പാടി പഞ്ചായത്ത് ജനറൽ സെക്രട്ടറി ഗോൾഡൻ മൂസ മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ബി.എം മുസ്തഫ, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഇർഷാദ് മള്ളങ്കൈ, അഷ്റഫ് സിറ്റിസൺ, നൗഫൽ ചെറുഗോളി, ഫാറൂഖ് മാസ്റ്റർ, ശറഫുദ്ധീൻ പെരിങ്കടി, നൗഷാദ് പത്വാടി, താഹിർ ബി.ഐ ഉപ്പള, റഹ്മാൻ ഗോൾഡൻ, ഹമീദ് പുണെ, ചിമ്മി പഞ്ചാര, റൈഷാദ് ഉപ്പള, ഷബീർ മണിമുണ്ട തുടങ്ങിയവർ സംബന്ധിച്ചു.