മുട്ടുമടക്കി കേന്ദ്രം; ഏഴ് കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷന്‍ പിൻവലിച്ചു

0
195

ന്യൂഡൽ‌ഹി: (www.mediavisionnews.in) ലോക്സഭയിലെ ഏഴ് കോൺഗ്രസ് എംപിമാരുടെ സസ്പെൻഷൻ പിൻവലിച്ചു. ഇതുമായി ബന്ധപ്പെട്ട് 1.30ന് സ്പീക്കർ ലോക്സഭയിൽ പ്രസ്താവന നടത്തും. എംപിമാരുടെ പെരുമാറ്റച്ചട്ടവും പ്രഖ്യാപിക്കും.

ഇന്നു രാവിലെ 11.30ന് സർ‌വകക്ഷി യോഗം സ്പീക്കറുടെ ചേംബറിൽ വിളിച്ചുചേർത്തിരുന്നു. ഈ യോഗത്തിൽ എംപിമാരുടെ സസ്പെൻഷൻ നീട്ടിക്കൊണ്ടു പോകേണ്ടതില്ലെന്ന അഭിപ്രായമാണ് ബിജെപി അംഗങ്ങൾ ഉൾപ്പെടെ പ്രകടിപ്പിച്ചത്. കൂടാതെ ലോക്സഭയിൽ എംപിമാർ പെരുമാറുന്നത് സംബന്ധിച്ച് മാർഗനിർദേശം കൊണ്ടുവരണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

നേരത്തെ, കേരളത്തിൽ നിന്നുള്ള അഞ്ച് എംപിമാർ ഉൾപ്പെടെ ഏഴ് കോൺഗ്രസ് എംപിമാരെ ഈ സമ്മേളന കാലത്തേക്കാണ് സസ്‌പെൻഡ് ചെയ്തത്. മാണിക്ക ടാഗൂർ, ഗൗരവ് ഗോഗൊയ്, ഗുർജിത് സിംഗ്, ബെന്നി ബെഹനാൻ, ടി.എൻ. പ്രതാപൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ് എന്നിവർക്കെതിരെയാണ് നടപടി ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here