ഭോപാൽ: (www.mediavisionnews.in) മധ്യപ്രദേശിൽ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങൾ തുടരുന്നു. കോൺഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് ബിജെപിയിൽ ചേർന്നേക്കും. നിയമസഭ കക്ഷി യോഗത്തിന് പിന്നാലെ എം.എൽ.എ മാരെ ബിജെപി റിസോർട്ടിലേക്ക് മാറ്റി. ഹരിയാനയിലെ ഗുരുഗ്രാമിലേക്ക് മാറ്റിയതായാണ് വിവരം. ഗവർണർ ലാൽജി ടണ്ഠൻ സ്ഥലത്ത് ഇല്ലാത്തതിനാൽ ബിജെപിക്ക് ഇന്ന് ഗവർണറെ കാണാനാകില്ല.
അതേസമയം അട്ടിമറി നീക്കങ്ങളെ പ്രതിരോധിക്കാനാണ് കോൺഗ്രസ് തീരുമാനം. കമൽനാഥ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ല. പകരം 16 ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ വിശ്വാസ വോട്ട് തേടാൻ തയ്യാറാകും. സഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്ന് കമൽനാഥ് വ്യക്തമാക്കിയിട്ടുണ്ട്. വിമതരെ അനുനയിപ്പിക്കാൻ മന്ത്രിമാർ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ബംഗളൂരുവിലേക്ക് പോകും. നിലവിലെ സാഹചര്യത്തിൽ 10 എം.എൽ.എ മാരുടെയെങ്കിലും രാജി പിൻവലിപ്പിച്ചാൽ മാത്രമേ കോൺഗ്രസിന് ഭരണം നിലനിർത്താൻ കഴിയു.