കാസര്‍ഗോഡ്: (www.mediavisionnews.in) കാസര്‍ഗോഡ്-കര്‍ണാടക അതിര്‍ത്തിയായ തുമിനാട്ടില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി. മഞ്ചേശ്വരം തുമിനാട് ലക്ഷം വീട് അബ്ദുള്‍ ഹമീദ് (57) എന്ന ആസ്മ രോഗിയാണ് മരണപ്പെട്ടത്.
മംഗളൂരുവിലേക്ക് ചികിത്സയ്ക്ക് കൊണ്ടുപോകാന്‍ പറ്റാത്തതിനെ തുടര്‍ന്നാണ് അബ്ദുള്‍ ഹമീദ് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ റോഡുകളില്‍ വാഹനങ്ങള്‍ പൊലീസ് തടയുന്നുണ്ട്. അതേസമയം രോഗികളേയും അവശ്യ സര്‍വീസുകളേയും പൊലീസ് കടത്തിവിടുന്നുണ്ട്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.