മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂർ ചികിത്സാ സൗകര്യം ഒരുക്കണം: സൗദി കിഴക്കൻ പ്രവിശ്യ കെ.എം.സി.സി

0
299

ദമാം: ഉപ്പള താലൂക് ആശുപത്രിയിൽ 24 മണിക്കൂർ കിടത്തി ചികിത്സ സൗകര്യം, താലൂക് സിവിൽ സപ്ലൈ കെട്ടിടം, ഉപ്പള പോലീസ് സ്റ്റേഷൻ, ഹൊസങ്കടിയിൽ മത്സ്യ മാർക്കറ്റ് തുടങ്ങിയവ എത്രയും പെട്ടെന്ന് യാഥാർഥ്യമാക്കണമെന്ന് സൗദി കിഴക്കൻ പ്രവിശ്യ മഞ്ചേശ്വരം മണ്ഡലം കെഎംസിസി മഞ്ചേശ്വരം എംഎൽഎ എംസി ഖമറുദ്ധീന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

ഉംറ സന്ദർനത്തിന് സൗദിയിൽ എത്തിയ എംഎൽഎക്ക് സൗദി അറബിയയിലെ വിവിധ പ്രവിശ്യകളിൽ സ്വീകരണങ്ങളൊരുക്കിയതിന്റെ ഭാഗമായി ദമാമിലെ പ്രതീകാത്മക ഷാഹിൻ ബാഗ് സ്‌ക്വയറിൽ എംഎൽഎക്ക് സ്വീകരണം നൽകി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ അബ്ദുൾറഹിമാൻ, എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി, കെഎംസിസി സൗദി നാഷണൽ സെക്രട്ടറി ഖാദർ ചെങ്കള, കാസറഗോഡ് ജില്ലാ കെഎംസിസി പ്രസിഡന്റ്‌ ഖാദർ അണങ്കൂർ, സെക്രട്ടറി ഹബീബ് മൊഗ്രാൽ, മഞ്ചേശ്വരം മണ്ഡലം കെഎംസിസി പ്രസിഡന്റ്‌ ബഷീർ ഉപ്പള, സെക്രട്ടറി യൂസുഫ് പച്ചിലംപാറ തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here