മഞ്ചേശ്വരം കെ.എം.സി.സി സ്ഥാപക നേതാവിന് ആദരവ്

0
224

റിയാദ്: (www.mediavisionnews.in) കെ.എം.സി.സി റിയാദ് മഞ്ചേശ്വരം മണ്ഡലം കമ്മറ്റി സ്ഥാപക നേതാവായ മുഹമ്മദ് കുഞ്ഞി കരക്കണ്ടത്തെ  മഞ്ചേശ്വരം എം എൽ എ എം സി കമറുദ്ധീൻ ആദരിച്ചു. ആധുനിക സംവിധാനങ്ങളോ സാമൂഹ്യ മാധ്യമങ്ങളോ സജീവമല്ലാത്ത രണ്ട് പതിറ്റാണ്ട് മുമ്പ് റിയാദിൽ ചിതറിക്കിടന്ന മഞ്ചേശ്വരത്തെ മുസ്ലിം ലീഗ് പ്രവർത്തകരെ കണ്ടെത്തി സംഘടന സംവിധാനിക്കുന്നതിലുള്ള മുഹമ്മദ് കുഞ്ഞിയുടെ പങ്കിനെ വിലമതിക്കുന്നു എന്ന് എം എൽ എ പറഞ്ഞു.

സഫ മക്ക പോളിക്ലിനിക്‌ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ  അസീസ് അടുക്ക, ജാസിം, റഹീം, യൂസഫ്, എം.ബി ഇബ്രാഹീം, ഇബ്രാഹിം ആദം, അൽഫാസ്സു, മജീദ് സുനീർ, അമീർ, സലീം, അഷ്‌റഫ്, മുഹമ്മദ് കുഞ്ഞി, മൂസ പട്ട, എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here