റിയാദ്: (www.mediavisionnews.in) മക്കയിലും മദീനയിലും ഒഴികെ സൗദി അറേബ്യയിലെ മുഴുവൻ പള്ളികളിലും വെച്ചുള്ള ജമുഅ, ജമാഅത്ത് നമസ്കാരങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ സൗദി പണ്ഡിത സഭ തീരുമാനിച്ചു. പള്ളികളിൽ ബാങ്ക് മാത്രം വിളിക്കും.
രാജ്യവാസികൾ സ്വന്തം താമസസ്ഥലങ്ങളിൽ നമസ്കാരം നിർവഹിക്കാനും പണ്ഡിത സഭ നിർദേശം നൽകി. മക്കയിലെയും മദീനയിലെയും ഹറമുകളിൽ മാത്രം ജുമുഅ, ജമാഅത്ത് നമസ്കാരങ്ങൾ നടക്കും.