മംഗളൂരു വെടിവെപ്പ്: പോലീസ് കമ്മിഷണർക്ക് തെളിവെടുപ്പിന് ഹാജരാകാൻ നോട്ടീസ്

0
198

മംഗളൂരു: (www.mediavisionnews.in) പൗരത്വനിയമ ഭേദഗതിക്കെതിരായി മംഗളൂരുവിലുണ്ടായ പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ തെളിവെടുപ്പിന് ഹാജരാവാൻ സിറ്റി പൊലീസ് കമ്മിഷണർ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർക്ക്‌ നോട്ടീസ്. സിറ്റി പോലീസ് കമ്മിഷണർ ഡോ. പി.എസ്.ഹർഷ ഈമാസം 12-നും ഡെപ്യൂട്ടി പോലീസ് കമ്മിഷണർ അരുണാംശുഗിരി ഒമ്പതിനും ഹാജരാവാനാണ് ചൊവ്വാഴ്ച നടന്ന സിറ്റിങ്ങിൽ നോട്ടീസ് പുറപ്പെടുവിച്ചത്. വെടിവെപ്പുമായി ബന്ധപ്പെട്ട് അന്വേഷണംനടത്തുന്ന മജിസ്‌ട്രേട്ടിനു മുമ്പാകെ ഹാജരാകാനാണ് നോട്ടീസ് നൽകിയത്. ഉഡുപ്പി ജില്ലാ ഡെപ്യൂട്ടി കമ്മിഷണറും ജില്ലാ മജിസ്‌ട്രേട്ടുമായ ജി.ജഗദീഷയാണ് അന്വേഷണ ഉദ്യോഗസ്ഥൻ.

LEAVE A REPLY

Please enter your comment!
Please enter your name here