മനാമ (www.mediavisionnews.in): ബുധനാഴ്ച പുലർച്ച മൂന്ന് മുതൽ ബഹ്റൈനിലേക്കുള്ള വിമാന സർവിസുകൾ ചുരുക്കാനുള്ള സർക്കാർ ഉത്തരവിെൻറ അടിസ്ഥാനത്തിൽ മാർച്ച് 31 വരെ ചില വിമാനങ്ങൾ റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. െഎ.എക്സ് 889 / 890 മംഗലാപുരം- ബഹ്റൈൻ -മംഗലാപുരം സർവീസും െഎ.എക്സ് 789 / 790 കണ്ണൂർ- ബഹ്റൈൻ- കണ്ണൂർ സർവീസും റദ്ദാക്കി.
ഡൽഹി-ബഹ്റൈൻ സർവിസും കൊച്ചി-ബഹ്റൈൻ സർവിസും പതിവ് പോലെ നടത്തും. റദ്ദാക്കിയ റൂട്ടുകളിലെ യാത്രക്കാർക്ക് വേറൊരു ദിവസം തെരഞ്ഞെടുക്കുകയോ എയർ ഇന്ത്യ എക്സ്പ്രസ്സർവിസ് നടത്തുന്ന മറ്റ് റൂട്ടുകൾ തെരഞ്ഞെടുക്കുകയോ ചെയ്യാം. ഇതിന് പ്രത്യേക ഫീസ് ഇൗടാക്കില്ല. ഇത് രണ്ടും അല്ലാതെ തുക പൂർണമായി റീഫണ്ട് ചെയ്യാൻ അവസരവുമുണ്ട്.