പൗരത്വപ്രതിഷേധത്തിനിടെ മേഘാലയയിലും സംഘര്‍ഷം, മരണം മൂന്നായി

0
168

മേഘാലയ: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതി, ഇന്നര്‍ലൈന്‍ പെര്‍മിറ്റ് എന്നിവയുമായി ബന്ധപ്പെട്ട് മേഘാലയയിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. പത്ത് പേര്‍ക്ക് സംഘര്‍ത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള കിഴക്കന്‍ ഖാസി ഹില്‍സില്‍ ഗോത്ര ഇതര വിഭാഗങ്ങളും ഖാസി വിദ്യാര്‍ത്ഥി യൂണിയന്‍ അംഗങ്ങളും തമ്മില്‍ വെള്ളിയാഴ്ചയാണ് സംഘര്‍ഷമുണ്ടായത്.

സംഘര്‍ഷത്തെ തുടര്‍ന്ന് ഷില്ലോങ്ങില്‍ സര്‍ക്കാര്‍ കര്‍ഫ്യു പ്രഖ്യാപിച്ചു.ഇതുകൂടാതെ ആറ് ജില്ലകളില്‍ മൊബൈയില്‍ ഇന്‍ര്‍നെറ്റ് സസേവനം താത്കാലികമായി വിച്ഛേദിച്ചു. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തും ഇന്നര്‍ലൈന്‍ പെര്‍മിറ്റിനെ അനുകൂലിച്ചും ഖാസി വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഘര്‍ഷം.

ഏറ്റുമുട്ടലില്‍ നിരവധി ഖാസി വിദ്യാര്‍ത്ഥി യൂണിയന്‍ അംഗങ്ങള്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റു. വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇന്നര്‍ലൈന്‍ പെര്‍മിറ്റ് നടപ്പാക്കുന്നതിന് നിയമസഭ പ്രമേയം പാസാക്കിയിട്ടുണ്ടെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുവരെ വിജ്ഞാപനം ഇറക്കിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here