കുമ്പള: (www.mediavisionnews.in) പച്ചക്കറിക്കട ജീവനക്കാരന്റെ പതിനായിരം രൂപ കവര്‍ന്ന കേസില്‍ യുവാവിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ആരിക്കാടി കടവത്തെ മുഹമ്മദ് റിയാസ്(27)ആണ് അറസ്റ്റിലായത്. സംഭവത്തില്‍ മറ്റൊരു പ്രതിയെ പൊലീസ് അന്വേഷിച്ചുവരികയാണ്.
കുമ്പള പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന പച്ചക്കറിക്കട ജീവനക്കാരന് സുരേഷന്റെ പണമാണ് കവര്‍ന്നത്. ഇന്നലെ രാവിലെ ആറര മണിയോടെ കടക്ക് സമീപം വെച്ച് റിയാസും മറ്റൊരാളും ചേര്‍ന്ന് സുരേഷന്റെ ട്രൗസറില്‍ സൂക്ഷിച്ച പണം കവരുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ചുമട്ട് തൊഴിലാളികള്‍ ബൈക്കില്‍ പിന്തുടര്ന്നാണ് റിയാസിനെ പിടികൂടിയത്. മല്‍പ്പിടുത്തത്തിനിടെ കൂട്ടുപ്രതി രക്ഷപ്പെട്ടു. നേരത്തെ രണ്ട് പ്രാവശ്യം സുരേഷന്റെ മുപ്പതിനായിരം രൂപയോളം തട്ടിയെടുത്തിരുന്നു. ആ സംഭവങ്ങള്‍ക്ക് പിന്നിലും ഇതേ സംഘമാണോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. റിയാസിനെ കോടതിയില്‍ ഹാജരാക്കി