മഞ്ചേശ്വരം: (www.mediavisionnews.in) കൊറോണാ വ്യാപനം തടയുന്നതിന്റെ ഭാഗമായി പോലീസ് നീരീക്ഷണം കർശനമാക്കി. മഞ്ചേശ്വരം സ്റ്റേഷൻ പരിധിയിൽ സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശങ്ങൾ നടപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി മഞ്ചേശ്വരം പോലീസ് അറിയിച്ചു. ആൾക്കൂട്ടം തടയുന്നതിനും ആഘോഷപരിപാടികൾ ഒഴിവാക്കുന്നതിനും ആവശ്യമായ നിർദേശങ്ങൾ ആരാധനാലയങ്ങൾക്കും ക്ലബ്ബുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും നിൽകിക്കഴിഞ്ഞു. ജനങ്ങൾക്ക് വിവരങ്ങൾ എത്തിക്കുന്നതിനായി അനൗൺസ്‌മെന്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്.