ന്യൂഡല്‍ഹി: (www.mediavisionnews.in) ബുധനാഴ്ച മുതല്‍ നാല് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാര്‍ക്കും നിര്‍ബന്ധിത ക്വാറന്റയിന്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
യു.എ.ഇ., ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍നിന്ന് വരുന്നവര്‍ക്കും ഈ രാജ്യങ്ങളില്‍ക്കൂടി വരുന്നവര്‍ക്കും 14 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണം (ക്വാറന്റയിന്‍) ഏര്‍പ്പെടുത്താനാണ് തീരുമാനം.
അതേ സമയം സൗദി അറേബ്യയുടെ പേര് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവില്‍ ഇല്ല. എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും സൗദി അറേബ്യ നിറുത്തിവെച്ചിട്ടുണ്ട്.
യൂറോപ്യന്‍ യൂണിയന്‍, യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍, അതിന്റെ അംഗരാഷ്ട്രങ്ങള്‍, തുര്‍ക്കി, യു.കെ. എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്ക്് 18 മുതല്‍ 31 വരെ രാജ്യത്ത് പ്രവേശനമുണ്ടാവില്ല.