ന്യൂദല്‍ഹി (www.mediavisionnews.in) :ദല്‍ഹി ജഫ്രാബാദ്-മൗജ്പൂര്‍ റോഡില്‍ നടന്ന അക്രമത്തിനിടെ പൊലീസിന് നേരെ തോക്കുചൂണ്ടിയ യുവാവിനെ അറസ്റ്റു ചെയ്തു. അക്രമം നടന്ന് എട്ട് ദിവസത്തിന് ശേഷമാണ് ഷാരൂഖ് ഖാന്‍ എന്ന യുവാവിനെ യു.പിയിലെ ബറേലിയില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 24 ന് നടന്ന അക്രമത്തില്‍ പൊലീസിന് നേരെ തോക്കൂചൂണ്ടുള്ള ഇയാളുടെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. എട്ട് റൗണ്ട് ഇയാള്‍ വെടിയുതിര്‍ത്തതായി പൊലീസ് പറഞ്ഞിരുന്നു.
ദല്‍ഹിയില്‍ സി.എ.എ പ്രതിഷേധ റാലിക്കെതിരെ നടന്ന അക്രമം വളരെ പെട്ടെന്ന് ഒരു കലാപമായി മാറുകയായിരുന്നു. നൂറ് കണക്കിന് വരുന്ന മുസ്‌ലീങ്ങളുടെ വീടുകളും കടകളും അക്രമികള്‍ തീവെച്ച് നശിപ്പിക്കുകയും നിരവധി പേര്‍ അക്രമത്തില്‍ കൊല്ലപ്പെടുകും ചെയ്തിരുന്നു.
ഫെബ്രുവരി 23 ന് ആരംഭിച്ച അക്രമം ഫെബ്രുവരി 25 രാത്രി വരെ തുടര്‍ന്നു. അക്രമത്തില്‍ 46 പേര്‍ കൊല്ലപ്പെടുകയും 200 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ദല്‍ഹി പൊലീസ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍, ഐ.ബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.