ബംഗളൂരു: (www.mediavisionnews.in) കൊറോണ ഭീതിയെ തുടര്‍ന്ന് നടത്താനിരുന്ന യോഗം മാറ്റിവച്ച് ആര്‍എസ്‌എസ്. ബംഗളൂരുവില്‍ നാളെ തുടങ്ങാനിരുന്ന ആര്‍എസ്‌എസിന്റെ അഖില ഭാരതീയ പ്രതിനിധിസഭയാണ് മാറ്റിയത്. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി കര്‍ണാടക സര്‍ക്കാര്‍ പൊതു പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയി രുന്നു. ഇതേ തുടര്‍ന്നാണ് പരിപാടി മാറ്റിവയ്ക്കാന്‍ ആര്‍എസ്‌എസ് നിര്‍ബന്ധിതരായത്.
നേരത്തെ കൊറോണയെ പ്രതിരോധിക്കാന്‍ ഗോമൂത്രവും ചാണകവും അടക്കമുള്ള പ്രതിനിധികളെ നിര്‍ദേശിച്ചവരില്‍ ആര്‍എസ്‌എസും ഭാഗമായിരുന്നു. ബിജെപി കേന്ദ്രമന്ത്രിയടക്കം ഗോ കോറോണ മുദ്രാവാക്യങ്ങളുമായി രംഗത്തെത്തിയത് ജനങ്ങളില്‍ ചിരിപടര്‍ത്തുകയാണ് ചെയ്തത്. ഏതായാലും ഉത്തരം പ്രചാരണങ്ങളില്‍ കാര്യമില്ലന്ന് കണ്ടതോടെയാണ് ആര്‍എസ് എസ് പൊതുപരിപാടികള്‍ മാറ്റിവച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളോട് സഹകരിക്കാന്‍ തയ്യാറായതെന്നുവേണം കരുതാന്‍
മാര്‍ച്ച് 15 മുതല്‍ 17 വരെയാണ് പരിപാടി നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നത്.കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് യോഗം മാറ്റിയതെന്ന് ആര്‍എസ്‌എസ് സഹകാര്യവാഹക് സുരേഷ് ഭയ്യാജി ജോഷി അറിയിച്ചു.
ബംഗളൂരുവില്‍ അഞ്ചുപേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരി ക്കുന്നത്. നിരവധിപ്പേര്‍ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് കര്‍ശനമായ ജാഗ്രത പാലിക്കാനാണ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി യിരിക്കുന്നത്.രാജ്യത്ത് 71 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കു ന്നത്.