കർണാടകത്തിന്റെ കണ്ണിൽ ചോരയില്ലാത്ത നടപടി ഇന്ന് മാത്രം പൊലിഞ്ഞത് മൂന്ന് ജീവൻ കുടി

0
216

മഞ്ചേശ്വരം (www.mediavisionnews.in): കർണാടക അതിർത്തി കൊട്ടിയടച്ചതോടെ ഇന്ന് മാത്രം പൊലിഞ്ഞത് മൂന്ന് മനുഷ്യ ജീവനുകൾ കൂടി .കണ്ണിൽ ചോരയില്ലാത്ത കർണാടകയുടെ ക്രൂരമായ നടപടിക്കെതിരെ ശക്കമായ പ്രതിഷേധം ഉയരുകയാണ്. തലപ്പാടി അതിർത്തിയിൽ രോഗികളുമായി പോകുന്ന ആംബുലൻസ് കടത്തിവിടാതെയും മംഗളൂരുവിലെ ഡോക്ടർ കയ്യൊഴിഞ്ഞതും കാരണം ഇന്ന് മരണത്തിന് കീഴടങ്ങേണ്ടി വന്നത് മൂന്ന് പേരുടെ ജീവനുകളാണ്.

മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് സ്വദേശി മാധവൻ, കുഞ്ചത്തൂരിലെ ആയിഷ, ഉപ്പള ചെറുഗോളിയിലെ അബ്ദുൽ അസീസ് ഹാജി എന്നിവരാണ് മരിച്ചത്. ഇതിൽ രണ്ടു പേരും തലപ്പാടി അതിർത്തിക്ക് അടുത്തുള്ളവരാണ്. വ്യക്ത സംബന്ധമായ അസുഖത്തെ തുടർന്ന് മൂന്ന് ദിവസം മുൻപ് കുമ്പള ജില്ലാ സഹകരണ ശുപത്രിയിൽ പ്രവേശിപ്പിച്ച മാധവന് രോഗം മൂർച്ഛിച്ചതിനാൽ കാഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ വഴിമധ്യേ ഇന്ന് വൈകിട്ട് 5.30 ഓടെയാണ് ആംബുലൻസിൽ വച്ച് മരണം സംഭവിച്ചത്. മംഗളൂരു അതിർത്തി അടച്ചതിനാലാണ് ഏറെ ദൂരമുള്ള കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലേക്ക് മാധവനെ കൊണ്ടുപോയത്.

കുഞ്ചത്തൂരിലെ ആയിഷയെയും അത്യാസന നിലയിൽ ഉപ്പളയിലെ ആശുപത്രിയിൽ ഇന്നലെ പ്രവേശിപ്പിച്ചിരുന്നു. നില അതീവ ഗുരുതമായതിനാൽ മംഗളൂരുവിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. ഇത് സാധ്യമല്ലാത്തതിനാൽ ആയിഷയെയും കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ വഴി മധ്യേ ഉദുമയിൽ വച്ചാണ് ആയിഷ മരിച്ചത്. കാറിലായിരുന്നു ആയിഷയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

വൃക്ക രോഗിയായ ഉപ്പള ചെറു ഗോളി സ്വദേശിയായ അസീസ് ഹാജി (63) യാണ് മംഗളൂരുവിലെ ആശുപത്രി അധികൃതർ ചികിത്സ നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് മരിച്ചത്. കഴിഞ്ഞ പത്തു വർഷമായി വൃക്ക സംബന്ധമായ അസുഖത്തിന് മംഗളൂരുവിലെ ഒരു ആശുപത്രിയിൽ സ്ഥിരമായി ചികിത്സ നടത്തി വരികയാണ് അസീസ് ഹാജി.

കാസർകോട്ടാണ് ഇയാൾ ഡയാലിസിസ് ചെയ്തു വന്നിരുന്നത്. രണ്ട് മാസത്തിലൊരിക്കൽ മംഗളൂരുവിൽ ചെക്കപ്പിന് പോകാറുണ്ട്. കഴിഞ്ഞ ദിവസം ഡോക്ടറെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ലോക്ക് ഡൗൺ കാരണം ഇവിടെ വരരുതെന്ന് ഡോക്ൾ പറയുകയായിരുന്നു. തുടർന്ന് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അസീസ് ഹാജി മരണപ്പെടുകയായിരുന്നു.

മംഗളൂരുവിൽ ചികിത്സയെ കുറിച്ച് തിരക്കാൻ ഡോക്ടറെ ബന്ധുക്കൾ വിളിച്ചപ്പോൾ ഡോക്ടർ ഫോൺ കട്ട് ചെയ്തുവെന്നും ബന്ധുക്കൾ ആരോപിച്ചു. ഇതോടെ കർണാടക അതിർത്തി അടച്ച കാരണത്താൽ വിദഗ്ധ ചികിത്സ കിട്ടാതെ അതിർത്തിയിലെ കാസർകോട്ടെ അഞ്ച് പേരുടെ ജീവനുകളാണ് പൊലിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here