കോവിഡ് 19 ; വിസിറ്റിംഗ് വിസയില്‍ നിലപാട് വ്യക്തമാക്കി യുഎഇ

0
211

ദുബായ് (www.mediavisionnews.in): യുഎഇയിലെ സന്ദര്‍ശകര്‍ക്ക് ഏതെങ്കിലും ട്രാവല്‍ ആന്‍ഡ് ടൂറിസം ഏജന്‍സി വഴി പുതിയ വിസിറ്റിംഗിനോ ടൂറിസ്റ്റ് വിസയ്ക്കോ അപേക്ഷിച്ച് രാജ്യത്ത് താമസിക്കാന്‍ കഴിയുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.കോവിഡ്-19 ന്റെ വ്യാപനം കാരണം രാജ്യത്തിനകത്തുള്ള വിനോദ സഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും ഇവിടെ താമസിക്കുന്ന സമയത്ത് പുതിയ വിസയ്ക്ക് അപേക്ഷിച്ച് താമസം നീട്ടാന്‍ കഴിയും.

വിനോദസഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും അവരുടെ വിസ കാലവധി കഴിയുമ്പോള്‍ രാജ്യം വിടാം അല്ലെങ്കില്‍ ടൂറിസ്റ്റ് കമ്പനികള്‍ വഴി പുതിയ വിസ എടുക്കാം. ഇതിനകം യുഎഇയിലുള്ള സന്ദര്‍ശകര്‍ക്ക് യുഎഇ നിയമപ്രകാരം വിസിറ്റിംഗ് വിസ നീട്ടാന്‍ കഴിയും. കൂടാതെ, രാജ്യം വിടാതെ അവര്‍ക്ക് പുതിയ വിസ എടുക്കാനും കഴിയും. വിസ നീട്ടാനോ പുതിയ വിസ എടുക്കാനോ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ട്രാവല്‍ ആന്‍ഡ് ടൂറിസം കമ്പനിയുമായി ബന്ധപ്പെടാം.

LEAVE A REPLY

Please enter your comment!
Please enter your name here