കോവിഡ് 19 : രാജ്യത്ത് ബാധിച്ച് ഒരാൾ കൂടി മരിച്ചു

0
205

ജയ്‌പൂർ: (www.mediavisionnews.in) രാജ്യത്ത് കോവിഡ് 19 ബാധിച്ച് ഒരാൾ കൂടി മരിച്ചു. രാജസ്ഥാനിൽ ചികിത്സയിലായിരുന്ന ഇറ്റാലിയൻ സ്വദേശിയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു.

അതേസമയം കൊറോണ വൈറസ് ബാധയെത്തുടര്‍ന്നു ലോകമാകെ രോഗികളുടെ എണ്ണം 2,40,565 ആയി. മരണം 9,953. ഇന്നലെ മാത്രം 1002 പേര്‍ മരണപ്പെട്ടു. മരണങ്ങളിൽ ഇറ്റലി ചൈനയെ മറികടന്നു. ചൈനയില്‍ ഇതുവരെ 3245 പേര്‍ മരിച്ചപ്പോള്‍ ഇറ്റലിയില്‍ മരണം 3405 ആയി. ഇറ്റലിയില്‍ സ്ഥിതി അതീവ ഗുരുതരമെന്നാണ് റിപ്പോർട്ട്. . ജനങ്ങള്‍ വീടിനു പുറത്തിറങ്ങുന്നില്ല. മൃതദേഹങ്ങള്‍ നീക്കം ചെയ്യാന്‍ പട്ടാളമിറങ്ങിയതായും വിവരമുണ്ട്. രോഗബാധ നിയന്ത്രിക്കാന്‍ യൂറോപ്പിനു പിന്നാലെ ലണ്ടനും അടച്ചുപൂട്ടലിനൊരുങ്ങുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here