തിരുവനന്തപുരം: (www.mediavisionnews.in) കോവിഡ് 19 ഭീതിയിലാണ് ലോകമാകെ. കോറോണയ്ക്കെതിരെ ഒാരോരുത്തരും വ്യക്തിപരമായി മുൻകരുതലെടുക്കേണ്ടതുണ്ട്. മൊബൈൽ ഉപയോഗത്തിൽ വരെശ്രദ്ധ പുലർത്തണമെന്നാണ് പുതിയ മുന്നറിയിപ്പുകൾ.
എപ്പോഴും മുഖവും കൈകളും കഴുകണമെന്ന് പറയുന്നത് പോലെ തന്നെ ദിവസത്തില്‍ രണ്ട് തവണ( സാധിക്കുമെങ്കില്‍ നാല് മണിക്കൂറിന് ഇടയ്ക്ക്) മൊബൈല്‍ വൃത്തിയാക്കുക. ദൂരെ യാത്ര പോകുന്നവരും വിമാനത്തില്‍ കയറുന്നവരുമാണ് ഇത് കൂടുതലും ശ്രദ്ധിക്കേണ്ടത്. അല്‍ക്കഹോള്‍ അടങ്ങിയ കോട്ടണ്‍ വൈപ്പ്‌സ് ഉപയോഗിച്ച് ഫോണ്‍ വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക.
ഫോണ്‍ പരമാവധി പോക്കറ്റില്‍ സൂക്ഷിക്കാന്‍ ശ്രമിക്കുക. മൊബൈല്‍ ഫോണ്‍ മാത്രമല്ല ബാങ്കുകള്‍, ട്രാവലിങ് സെന്ററുകളിൽ പൊതുവായി ഉപയോഗിക്കുന്ന പേനകള്‍, ടോയ്‌ലറ്റിലെ വാതിലിലെ പിടിയിലോ ടേപ്പുകളോ ഇവയെല്ലാം ഉപയോഗിക്കുമ്പോഴും സൂക്ഷിക്കണമെന്നും കാരണം ഈ ഇടങ്ങളില്‍ എല്ലാം തന്നെ വൈറസിന്റെ സാന്നിധ്യം ഉണ്ടാകാമെന്ന് വൈറോളജി വിദ്ഗധര്‍ മുന്നറിയിപ്പ് നല്‍കുന്നു. യാത്ര പോകുമ്പോള്‍ മാസ്‌ക് ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡോ. രാജേഷ് പറഞ്ഞു.