മക്ക: (www.mediavisionnews.in) കൊറോണ വൈറസിനെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടയിൽ തീർഥാടകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി മക്ക മദീന ഹറമുകളില്‍ അണുവിമുക്തമാക്കാന്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി ഇശാ നിസ്കാര ശേഷം അടച്ചു. സുബ്ഹിക്ക് ഒരു മണിക്കൂർ മുമ്പ് തുറക്കും.
അണുവിമുക്തമാക്കുന്ന നടപടികളുട ഭാഗമായാണ് പുതിയ തീരുമാനം. പ്രാര്‍ഥനാ സമയങ്ങളിലൊഴികെ ശക്തമായ അണു പ്രതിരോധ നടപടി ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ഈ തീരുമാനമെന്ന് ഇരു ഹറം കാര്യാലയ മന്ത്രാലയത്തെ ഉദ്ദരിച്ച് സഊദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉംറ വിലക്കിയതിനാല്‍ മതാഫും മസ്അയും പൂര്‍ണമായി അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. ഉംറക്കുള്ള വിലക്ക് മക്ക നിവാസികളായ സഊദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും ബാധകമാണ്. ഇഹ്‌റാം വേഷത്തിലുള്ള ആരെയും ഹറമിലും വിശുദ്ധ ഹറമിനു ചുറ്റുമുള്ള മുറ്റങ്ങളിലും പ്രവേശിക്കാന്‍ അനുവദിക്കില്ല. നമസ്‌കാരം ഹറം മസ്ജിദിനകത്തു മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ, സംസം വെള്ളം ഹറം പള്ളിക്കകത്ത് നിന്നും ശേഖരിക്കുന്നത് താല്‍ക്കാലിക വിലക്ക്. ഇതിന്റെ ഭാഗമായി ഹറം പള്ളിക്കകത്തുള്ള സംസം ബോട്ടിലുകള്‍ മുഴുവന്‍ മാറ്റുകയാണ്. വിശുദ്ധ ഹറമില്‍ ഇഅ്തികാഫും (ഭജനമിരിക്കല്‍), വിരിപ്പു വിരിച്ചു കിടക്കുന്നതും ഇരിക്കുന്നതും ഭക്ഷണ, പാനീയങ്ങള്‍ ഹറമിനകത്തേക്ക് പ്രവേശിപ്പിക്കുന്നതും വിലക്കിയിട്ടുണ്ട്.
മസ്ജിദുന്നബവിയില്‍ റൗദാ ശരീഫ് അടക്കം പഴയ മസ്ജിദും അല്‍ബഖീഅ് ഖബര്‍സ്ഥാനും അടച്ചിടാനും തീരുമാനിച്ചിട്ടുണ്ടെന്ന് ഹറംകാര്യ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.