കോവിഡ് 19:ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേ നടപടി-ആരോഗ്യമന്ത്രി

0
147

തിരുവനന്തപുരം(www.mediavisionnews.in): സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തനം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ചില പരീക്ഷാ കോച്ചിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് ബാധകമല്ലെന്നും മന്ത്രി പറഞ്ഞു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് കൊവിഡ്19 വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് മാര്‍ച്ച് 31 വരെ എല്ലാം വിദ്യാഭ്യാസ സ്ഥപനങ്ങളും അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.അംഗന്‍വാടി മുതല്‍ കോളെജ് തലം വരെയുള്ള എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണമെന്ന് ഇന്നലെ ചേര്‍ന്ന് മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനമെടുത്തത്. ട്യൂഷന്‍ സെന്ററുകള്‍ക്കും, പരീക്ഷ കോച്ചിംഗ് സെന്ററുകള്‍ക്കും ഈ ഉത്തരവ് ബാധകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here