കോവിഡ്, പക്ഷിപ്പനി: കോഴി ഇറച്ചി, ഷവർമ, കുഴിമന്തി; വിൽപന നിർത്താൻ നിർദേശം

0
179

ഫറോക്ക്: (www.mediavisionnews.in) കോവിഡ്, പക്ഷിപ്പനി എന്നിവയുടെ മുൻകരുതൽ നടപടിയുടെ ഭാഗമായി നഗരസഭ മേഖലയിൽ കോഴി ഇറച്ചി, ഷവർമ, കുഴിമന്തി എന്നിവയുടെ വിൽപന താൽക്കാലികമായി നിർത്തിവയ്ക്കാൻ ആരോഗ്യ വിഭാഗത്തിന്റെ നിർദേശം. ഉദ്യോഗസ്ഥർ സ്ഥാപനങ്ങൾ പരിശോധിച്ചാണു ജാഗ്രതാ നിർദേശം നൽകിയത്. ഇതോടൊപ്പം വഴിയോരങ്ങളിൽ നടത്തുന്ന ഐസ് ഉപയോഗിച്ചുള്ള ശീതള പാനീയങ്ങൾ, പാനി പൂരി, കുൽഫി എന്നിവയുടെ വിൽപനയും താൽക്കാലികമായി തടഞ്ഞു. നഗരസഭ നടപടിയോടു പൂർണമായി സഹകരിക്കുമെന്നു വ്യാപാരികൾ ഉറപ്പു നൽകി.

ഇനി അറിയിപ്പ് ഉണ്ടാകുന്നതു വരെ നിർദേശം അനുസരിച്ചു നഗരസഭയുമായി സഹകരിക്കണമെന്നു നഗരസഭ സെക്രട്ടറി പി.ആർ.ജയകുമാർ ആവശ്യപ്പെട്ടു. കോവിഡ്, പക്ഷിപ്പനി ജാഗ്രതയുടെ ഭാഗമായി നഗരസഭാധ്യക്ഷ കെ.കമറുലൈല വിളിച്ചു ചേർത്ത അടിയന്തര യോഗ തീരുമാന പ്രകാരമാണു നടപടി. പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ കെ.എം.സജി, ജെഎച്ച്ഐമാരായ സി.സജീഷ്, എം.ടി.വിനോയ്, പി.എം.സ്മിത എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here