കോവിഡിനെ നേരിടാന്‍ ഗോമൂത്രം കുടിച്ച പ്രവര്‍ത്തകന്‍ അവശനിലയില്‍; ബി.ജെ.പി നേതാവ് അറസ്റ്റില്‍

0
195

കൊല്‍ക്കത്ത: (www.mediavisionnews.in) കൊല്‍ക്കത്തയില്‍ ഗോമൂത്ര വിതരണ പരിപാടിയില്‍ പങ്കെടുത്ത ബി.ജെ.പി പ്രവര്‍ത്തകന്‍ അവശനിലയില്‍. കോവിഡ് വൈറസില്‍ നിന്ന് ആളുകളെ സംരക്ഷിക്കുമെന്നും രോഗം ബാധിച്ചവരെ സുഖപ്പെടുത്തുമെന്നും അവകാശപ്പെട്ടാണ് ഗോമൂത്ര വിതരണ പരിപാടി സംഘടിപ്പിച്ചത്. ഗോമൂത്രം കുടിച്ചതിനെത്തുടര്‍ന്നാണ് ഒരാള്‍ക്ക് അവശത അനുഭവപ്പെട്ടത്. ഇയാളുടെ പരാതിയെത്തുടര്‍ന്നാണ് ബി.ജെ.പി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത്.

കൊല്‍ക്കത്തയിലെ ജോരസഖോ പ്രദേശത്തെ ബി.ജെ.പി പ്രവര്‍ത്തകനായ നാരായണ ചാറ്റര്‍ജി പശു ആരാധന പരിപാടി സംഘടിപ്പിച്ച് പശു മൂത്രം വിതരണം ചെയ്തതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗോമൂത്രത്തിന് അത്ഭുതസിദ്ധിയുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ ഗോമൂത്രം മറ്റുള്ളവര്‍ക്ക് കൊടുത്തത്. ഗോമൂത്രം കുടിച്ചതിന് ശേഷം ഒരാള്‍ക്ക് അവശത അനുഭവപ്പെടുകയായിരുന്നു. എന്നാല്‍ നാരായണ ചാറ്റര്‍ജി ഗോമൂത്രം വിതരണം ചെയ്തതുമാത്രമേയൂള്ളൂവെന്നും ആരോടും കുടിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് ബി.ജെ.പി നേതൃത്വത്തിന്റെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here