ന്യൂഡല്‍ഹി: (www.mediavisionnews.in) രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ബോധവല്‍ക്കരണ സന്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. ഡയല്‍ ടോണിന് പകരമായി കൊറോണ വൈറസ് സന്ദേശം കേള്‍പ്പിക്കുകയാണ് ടെലികോം സേവന ദാതാക്കള്‍. ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാർ ടെലികോം കമ്പനികൾക്ക് നിർദ്ദേശം നൽകി. കൊറോണയെ നേരിടുന്നതിനായി ആരോഗ്യ കുടുംബ മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശങ്ങളടങ്ങുന്ന സന്ദേശങ്ങളാണ് കോള്‍ കണക്ട് ചെയ്യുന്നതിന് തൊട്ടുമുമ്പായി കേള്‍ക്കുന്നത്. ഒരാള്‍ ചുമയ്ക്കുന്നതോടെയാണ് സന്ദേശം ആരംഭിക്കുന്നത്.
പ്രധാനമായും ഒരുവ്യക്തി കൈക്കൊള്ളേണ്ട മുന്‍കരുതലുകളായ ‘ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ, ടിഷ്യൂ കൊണ്ടോ മൂക്കും വായും പൊത്തുക, കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, അനാവശ്യമായി കണ്ണിലും മൂക്കിലും വായിലും സ്പര്‍ശിക്കരുത്, ചുമ, തുമ്മല്‍ എന്നിവ ഉള്ളവരില്‍ നിന്ന് ഒരു മീറ്റര്‍ അകലം പാലിക്കുക എന്നിവയാണ് സന്ദേശത്തില്‍ പറയുന്നത്.
മറ്റൊരു ഉത്തരവ് ഇറങ്ങുന്നതു വരെ റിംഗ് ബാക്ക് ടോണിൽ കൊറോണ ഓഡിയോ ക്ലിപ്പ് ഉൾപ്പെടുത്താൻ ടെലികോം ഓപ്പറേറ്റർമാരോട് ടെലികോം വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാൻ കോർപ്പറേറ്റുകളും നടപടി സ്വീകരിച്ചു. പേടിഎം, ട്വിറ്റർ തുടങ്ങിയ കമ്പനികൾ ജീവനക്കാർക്ക് വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള അവസരം നൽകിയിട്ടുണ്ട്. റിലയൻസ് ജിയോ ഹാജർ രേഖപ്പെടുത്തുന്നതിനുള്ള ബയോമെട്രിക്സ് സംവിധാനം ഒഴിവാക്കിയിട്ടുണ്ട്. തങ്ങളുടെ ഡ്രൈവർമാർ ഓല റൈഡിംഗ് ആപ്പ് മാസ്കുകളും നൽകിത്തുടങ്ങിയിട്ടുണ്ട്.
കൊറോണ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സാമ്പിളുകൾ പരിശോധിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം 52 ലാബുകൽ സ്ഥാപിച്ചിട്ടുണ്ട്. മാർച്ച് ആറ് വരെ 3,404 പേരിൽ നിന്നും 4,058 സാമ്പിളുകളാണ് പരിശോധിച്ചത്.