കോണ്‍ഗ്രസ് എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കും; പെരുമാറ്റത്തിന് മാര്‍ഗനിര്‍ദേശം കൊണ്ടുവരും

0
218

ന്യൂഡല്‍ഹി: (www.mediavisionnews.in) ഏഴ് കോണ്‍ഗ്രസ് എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കും. സ്പീക്കർ ഓം ബിർലയുടെ അധ്യക്ഷതയിലുള്ള സമിതിയുടെ യോഗത്തിനുശേഷമാകും നടപടി. സഭയില്‍ എംപിമാരുടെ പെരുമാറ്റത്തിന് മാര്‍ഗനിര്‍ദേശം കൊണ്ടുവരാനും തീരുമാനമായി.

അതേസമയം, കോൺഗ്രസ് പ്രതിഷേധത്തിൽ ഇരുസഭകളും തടസപ്പെട്ടു. രാജ്യസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. ബഹളത്തിനിടയിലും ധാതുനിയമ ഭേദഗതിയും പൗരത്വ ബില്ലും ലോക്സഭ പാസാക്കി. ദേശീയപാത വികസനം ചർച്ചചെയ്യാൻ ഉപരിതലഗതാഗത മന്ത്രി നിതിൻ ഗഡ്കരി വിളിച്ച യോഗം കേരള എംപിമാർ ബഹിഷ്ക്കരിച്ചു.V

LEAVE A REPLY

Please enter your comment!
Please enter your name here