കൊവിഡ് 19; മുസ്‌ലിം ലീഗിന്റെ ആംബുസന്‍സുകള്‍ സൗജന്യ സേവനത്തിനിറങ്ങുന്നു

0
242

കോഴിക്കോട്: (www.mediavisionnews.in) കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന് സംസ്ഥാന വ്യാപകമായി മുസ്‌ലിം ലീഗ്, സി.എച്ച് സെന്റര്‍ തുടങ്ങിയവയുടെ നേതൃത്വത്തിലുള്ള ആംബുലന്‍സുകള്‍ സൗജന്യ സേവനത്തിനിറങ്ങുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു.

മുസ്‌ലിം ലീഗിന്റെ പ്രസ്താവന

കോറോണ വ്യാപനം തടയാന്‍ സമര്‍പ്പിത മനസ്സോടെ നാം രംഗത്തിറങ്ങേണ്ട ഘട്ടമാണ്. വ്യക്തികളെന്ന നിലയിലും സംഘടനകളെന്ന നിലയിലും ഈ മഹാമാരിക്കെതിരായ യുദ്ധത്തില്‍ നാം നമ്മളാല്‍ കഴിയുന്ന പരമാവധി കാര്യങ്ങള്‍ നിര്‍വ്വഹിക്കേണ്ടതുണ്ട്. ഇപ്പോള്‍ രോഗ ബാധിതരായവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും സഞ്ചരിക്കാനും അവരെ ഇടകലരാതെ കൊണ്ട് പോകാനും നിരവധി ആംബുലന്‍സുകള്‍ ആവശ്യമുണ്ടെന്ന് മനസ്സിലാക്കുന്നു. മുസ്ലിം ലീഗിന്റെ വിവിധ ഘടകങ്ങളുടെയും സി. എച്ച് സെന്ററുകളുടേയും ആഭിമുഖ്യത്തില്‍ സംസ്ഥാനത്തുടനീളമുള്ള നൂറുകണക്കിന് ആംബുലന്‍സുകള്‍ ഈ ഘട്ടത്തില്‍ സൗജന്യ സേവനത്തിനായി രംഗത്തിറങ്ങണം. ആരോഗ്യ വകുപ്പുമായി ചേര്‍ന്നും പൊതു ജന താല്‍പര്യാര്‍ത്ഥവും ഈ ഉത്തരവാദിത്തമേറ്റെടുക്കാന്‍ കമ്മിറ്റികള്‍ തയ്യാറാവണം. നമ്മുടെ നാടിനെയും ജനങ്ങളെയും സുരക്ഷിതമാക്കാനുള്ള ഈ യത്‌നത്തില്‍ നമുക്കൊരുമിച്ച് മുന്നേറാം.

മുസ്ലിം ലീഗിന്റെ ആംബുലൻസുകൾ സൗജന്യ സേവനത്തിനിറങ്ങും.കോറോണ വ്യാപനം തടയാൻ സമർപ്പിത മനസ്സോടെ നാം രംഗത്തിറങ്ങേണ്ട…

Posted by Sayyid Sadik Ali Shihab Thangal on Wednesday, March 18, 2020

LEAVE A REPLY

Please enter your comment!
Please enter your name here