കൊറോണ: വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രവിലക്കേര്‍പ്പെടുത്തി ഇന്ത്യ

0
268

ന്യൂഡല്‍ഹി: (www.mediavisionnews.in) കൊറോണ വൈറസ് രാജ്യത്ത് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. ഫ്രാന്‍സ്,ജര്‍മ്മനി,സ്‌പെയ്ന്‍ എന്നീ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണ് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ വിസ അനുവദിച്ചവര്‍ ഇതുവരെ ഇന്ത്യയില്‍ എത്തിയില്ലെങ്കില്‍ അത്തരക്കാരുടെ വിസയും റദ്ദാക്കിയിട്ടുണ്ട്.

2020 മാര്‍ച്ച് മൂന്നിനൊ അതിനുമുമ്പോ ജപ്പാനിന്‍ ദക്ഷിണ കൊറിയ ഇറ്റലി, ഇറാന്‍ പൗരന്മാര്‍ക്ക് അനുവദിച്ച ഇ-വിസകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിസകളും റദ്ദാക്കിയിട്ടുണ്ട്.

ഇതുവരെ ഇന്ത്യയില്‍ പ്രവേശിക്കാത്തവരുടെ വിസകളും റദ്ദാക്കിയിട്ടുണ്ട്. 2020 ഫെബ്രുവരി 5-നോ അതിനുമുമ്പോ വിസ ലഭിച്ച ചൈനയില്‍ നിന്നുള്ളവര്‍ക്കും സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി ഒന്നുമുതല്‍ ചൈന, ഇറാന്‍, ഇറ്റലി, ദക്ഷിണ കൊറിയ, ജപ്പാന്‍, ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള വിദേശ പൗരന്മാര്‍ക്കും ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്.

ലോകമെമ്പാടുമുള്ള 100 ല്‍ അധികം രാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപകമായ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ താത്പര്യപ്പെടുന്ന ഇന്ത്യക്കാര്‍ക്കായി പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കി.

LEAVE A REPLY

Please enter your comment!
Please enter your name here