കൊറോണ: കേന്ദ്രമന്ത്രി വി.മുരളീധരന്‍ നിരീക്ഷണത്തില്‍

0
176

ന്യൂഡല്‍ഹി: (www.mediavisionnews.in) കേന്ദ്ര മന്ത്രി വി.മുരളീധരന്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു. കൊറോണ രോഗം സ്ഥിരീകരിച്ച ഡോക്ടര്‍ ജോലി ചെയ്ത ശ്രീചിത്ര ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ സാഹചര്യത്തിലാണ് മന്ത്രി സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചത്.

വിദേശത്ത് നിന്നെത്തിയ ശ്രീചിത്രയിലെ ഒരു ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ വിദേശത്ത് നിന്നെത്തിയ ശേഷം മൂന്ന് ദിവസം ആശുപത്രിയില്‍ ജോലി ചെയ്യുകയുമുണ്ടായി. ഇതിനിടെ ശനിയാഴ്ച ശ്രീചിത്രയില്‍ നടന്ന അവലോകന യോഗത്തില്‍ വി.മുരളീധരന്‍ പങ്കെടുക്കുകയും ചെയ്തു.

രോഗം ബാധിച്ച ഡോക്ടറുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മറ്റു ഡോക്ടര്‍മാര്‍ മുരളീധരന്റെ യോഗത്തില്‍ പങ്കെടുത്തതായി സംശയമുണ്ടായിരുന്നു. ഈ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് മന്ത്രി സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here