കൈത്താങ്ങായി റിലയൻസും; കേരളത്തിൽ അടിയന്തര സേവന വാഹനങ്ങൾക്ക് സൗജന്യമായി ഇന്ധനം നൽകും

0
201

കൊച്ചി (www.mediavisionnews.in): കൊറോണ ബാധിതരെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന കേരളത്തിലെ അടിയന്തര സേവന വാഹനങ്ങൾക്ക് സൗജന്യമായി ഇന്ധനം നൽകുമെന്ന് റിലയൻസ്. സംസ്ഥാനത്തെ 12 ജില്ലകളിലെ 37 റിലയൻസ് പെട്രോൾ പമ്പുകൾ ഇന്നുമുതൽ ഏപ്രിൽ 14 വരെയാണ് സൗജന്യമായി ഇന്ധനം നൽകുക. എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് ഉദ്ഘാടനം ചെയ്തു.

കൊറോണ ബാധിതരെ കൊണ്ടുപോകുന്ന ആംബുലൻസുകൾക്ക് ദിവസേന 50 ലിറ്റർ ഇന്ധനം വീതം സൗജന്യമായി നൽകും.ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, പൊലീസ് എന്നിവർ നൽകിയ അംഗീകാരപത്രം ഏതു റിലയൻസ് പെട്രോൾ പമ്പിലും കാണിച്ചാൽ സൗജന്യ ഇന്ധനം ലഭ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here