കാസർകോട് ദേലംപാടിയില്‍ പൊലീസിന്‌ നേരെ നാട്ടുകാരുടെ ആക്രമണം; എസ്‌.ഐ അടക്കം നാല്‌ പൊലീസുകാര്‍ക്ക്‌ പരിക്ക്‌

0
183

കാസര്‍കോട്‌: (www.mediavisionnews.in) ദേലംപാടി കല്ലടുക്ക കോളനിയില്‍ നാട്ടുകാരുടെ ആക്രമണത്തില്‍ എസ്‌.ഐ ഉള്‍പ്പടെ നാല്‌ പൊലീസുകാര്‍ക്ക്‌ പരിക്കേറ്റു. സംഭവത്തില്‍ പ്രദശവാസികളായ രണ്ട്‌ പേരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. വ്യാഴാഴ്‌ച ഉച്ചയോടെയാണ്‌ സംഭവം. കൊറോണ വ്യാപനം തടയുന്നതിനായി കല്ലടുക്കയിലെ റോഡ്‌ അധികൃതര്‍ മണ്ണിട്ടടച്ചിരുന്നു. ഇതിന്‌ സമീപത്തെ കോളനിയിലേക്കുള്ള റോഡും തടസപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ സ്ഥലത്ത്‌ തര്‍ക്കം നിലനിന്നിരുന്നു. ഇതേ തുടര്‍ന്ന്‌ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം പൊലീസ്‌ കോളനിയിലെത്തിയിരുന്നു. പൊലീസെത്തിയപ്പോള്‍ ചിലര്‍ മരകഷണങ്ങള്‍ ഉപയോഗിച്ച്‌ നേരിടുകയായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here