കാസർകോട്: (www.mediavisionnews.in) ജില്ലയിൽ പുതിയതായി സ്ഥിരീകരിച്ച ആറ് പോസിറ്റീവ് കേസുകളിൽ ആറുപേരും പുരുഷന്മാരാണ്. ഇവരെല്ലാം ദുബായിൽ നിന്ന് വന്നവരും കാസർകോട് സ്വദേശികളുമാണ്.
കൊറോണ പോസിറ്റീവ് കേസ് സ്ഥിരീകരിച്ച ആറുപേരിൽ രണ്ടുപേർ ജനറൽ ആശുപത്രിയിൽ അഡ്മിറ്റ് ആണ്.
മറ്റ് നാലുപേരെ ജില്ല ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.
ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡി.എം.ഒ ഡോ.എ.വി രാംദാസ് അറിയിച്ചു.
24, 32, 25, 56, 27, 54 വയസുള്ളവരാണ്. ഉപ്പള, കുഡ്‌ലു, പൂച്ചക്കാട്, മൊഗ്രാൽ, കളനാട്, തളങ്കര എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് കോവിഡ് സ്ഥിരീകരിച്ചവർ.