കാസര്‍കോട് സ്വകാര്യബസുകള്‍ അനിശ്ചിതകാലത്തേയ്ക്ക് സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കും

0
471

കാഞ്ഞങ്ങാട്: (www.mediavisionnews.in) കാസര്‍കോട് ജില്ലയില്‍ നാളെ മുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാലത്തേയ്ക്ക് സര്‍വീസ് നിര്‍ത്തിവെയ്ക്കുമെന്ന് ബസുടമകളുടെ സംഘടന. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ജില്ലയില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

കാസര്‍കോട് ജില്ലയിലെ പ്രത്യേകം സാഹര്യം കണക്കിലെടുത്ത് ആ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കാസര്‍കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 14 ആയതോടെ ജില്ല അതീവ ജാഗ്രതയിലാണ്. ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങളാണ് നിലനില്‍ക്കുന്നത്. കടകള്‍ തുറക്കുന്നതിന് വരെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുകയാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here