കാസര്‍കോട്: (www.mediavisionnews.in) കാസര്‍കോട് മൂന്നു പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 47 ആയി. സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇപ്പോള്‍ ചികിത്സയിലുളളവരുടെ എണ്ണം 126 ആണ്. സംസ്ഥാനത്ത് ആകെ 138 പേര്‍ക്കാണ് ഇതുവരെ കോറോണ ബാധിച്ചത്.
കണ്ണൂരില്‍ ഒമ്പത് പേര്‍ക്കും, കാസര്‍കോട് മൂന്ന് പേര്‍ക്കും മലപ്പുറത്ത് മൂന്ന് പേര്‍ക്കും തൃശൂരില്‍ രണ്ട് പേര്‍ക്കും, ഇടുക്കി വയനാട് ജില്ലയില്‍ ഒരാള്‍ക്ക് വീതവും കൊറോണ സ്ഥിരീകരിച്ചു.