കാസര്‍കോട് പുതിയ കേസുകളില്ല; കേരളത്തില്‍ ഒമ്പത് പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ

0
179

കാസര്‍കോട്: (www.mediavisionnews.in) കേരളത്തില്‍ ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമമേളനത്തില്‍ അറിയിച്ചു. കാസര്‍കോട് പുതിയ കേസുകളില്ല. 44 പേരാണ് കാസര്‍കോട് കൊറോണ സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്.

രണ്ട് പേർ പാലക്കാട്. മൂന്ന് പേർ എറണാകുളത്ത്. രണ്ട് പേർ പത്തനംതിട്ട, ഒരാൾ ഇടുക്കി, ഒരാൾ കോഴിക്കോട്. നാല് പേർ ദുബായിൽ നിന്നാണ്. ഒരാൾ യുകെ, ഒരാൾ ഫ്രാൻസ്. മൂന്നാൾക്ക് കോണ്ടാക്ടിലൂടെ ലഭിച്ചതാണ്. 12 പേരുടെ രോഗം സുഖപ്പെട്ടു.

കോഴിക്കോട് ജില്ലയിൽ ഒരാൾക്കും പാലക്കാട് ജില്ലയിൽ രണ്ട് പേർക്കും എറണാകുളം ജില്ലയിൽ മൂന്ന് പേർക്കും പത്തനംതിട്ട ജില്ലയിൽ രണ്ട് പേർക്കും ഇടുക്കി ജില്ലയിൽ ഒരാൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരത്തും തൃശ്ശൂരും ചികിത്സയിലായിരുന്ന രണ്ട് പേർ രോഗം ഭേദപ്പെട്ട് ചികിത്സയിലാണ്. ആകെ 76, 542 ആളുകളാണ് നിരീക്ഷണത്തിലുള്ളത്. 76010 പേർ വീടുകളിൽ. 542 പേർ ആശുപത്രികളിൽ. ഇന്ന് മാത്രം 122 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4902 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചു. ഇതിൽ 3465 എണ്ണം നെഗറ്റീവായി തിരികെ വന്നു. സംസ്ഥാനത്താകെ 118 പേർക്ക് വൈറസ് ബാധ വന്നതിൽ 91 പേർ വിദേശരാജ്യങ്ങളിൽ നിന്ന് വന്ന ഇന്ത്യക്കാരാണ്. 8 പേർ വിദേശികൾ. ബാക്കി 19 പേർക്ക് കോണ്ടാക്ട് മൂലമാണ്.

ഇന്നലെ നമ്മൾ സംസാരിച്ചതിൽ നിന്ന് വ്യത്യസ്തമായ സസാഹചര്യമാണ് രാജ്യത്താകെ ഉണ്ടായത്. ഇന്നലെ രാത്രി രാജ്യത്താകെ ലോക്ക് ഡൌൺ നടപ്പാക്കി. നമ്മളതിന് മുമ്പേ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതാണ്. സ്ഥിതി കൂടുതൽ ഗൌരവതരമാകുന്നു. നമ്മുടെ സംസ്ഥാനം നേരത്തേ കണ്ടത് പോലെത്തന്നെ, എന്നാൽപുതിയ സാഹചര്യത്തിൽ കൂടുതൽ ശക്തമായ നിയന്ത്രണങ്ങളിലേക്ക് പോകേണ്ടതുണ്ട്. ജനങ്ങൾക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള സാഹചര്യം ഭദ്രമാക്കണം. ഇന്ന് രാവിലെ മന്ത്രിസഭാ യോഗം ചേർന്നിരുന്നു. ഈ കാര്യങ്ങളാണ് വിശദമായി പരിശോധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here