കൊച്ചി: (www.mediavisionnews.in) കാസർകോട് അതിർത്തിയിൽ റോഡ് തുറക്കില്ലെന്ന് കർണാടക സർക്കാർ. കേരള ഹൈകോടതിയിലാണ് കർണാടക നിലപാട് വ്യക്തമാക്കിയത്. വയനാട്, കണ്ണൂർ അതിർത്തി റോഡുകൾ തുറക്കുമെന്നും കർണാടക അറിയിച്ചു.
അതേസമയം, രോഗികളെ തടയരുതെന്ന് ഹൈകോടതി കർണാടക സർക്കാറിന് നിർദേശം നൽകി. മനുഷ്യാവകാശങ്ങൾ ലംഘിക്കാൻ ഒരു സംസ്ഥാനത്തേയും അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
കാസർകോട് അതിർത്തിയിലെ റോഡുകൾ തുറക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കോടതിയിൽ നിലപാടെടുത്തു.
ഇരുട്ടി, കൂർഗ്, വിരാജ്പേട്ട റോഡ് തുറക്കണമെന്ന് കേരളം കോടതിയിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നാളെ നിലപാട് അറിയിക്കാമെന്ന് കർണാടക കോടതിയിൽ വ്യക്തമാക്കി.