കാസര്‍കോട്: (www.mediavisionnews.in) 2500 ഓളം പേര്‍ പുതുതായി നിരീക്ഷണത്തിലായ കാസര്‍കോട് ജില്ലയില്‍ കൊറോണ പോസിറ്റീവ് ആകുന്നവരുടെ എണ്ണം കൂടുമോ എന്ന് ആശങ്ക. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള 179 പേരുടെ പരിശോധനാ ഫലങ്ങള്‍ വരാനുണ്ട്. 81 പേരുടെ സാമ്പിൾ കൂടി ഇന്നലെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ 38 പേര്‍ക്കാണ് കാസര്‍കോട്ട് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരാളുടെ കൊറോണ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു.
ഗള്‍ഫ് നാടുകളില്‍ നിന്ന് പ്രത്യേകിച്ച്, ദുബായില്‍ നിന്ന് വരുന്നവരുടെ പരിശോധനാഫലങ്ങള്‍ ആണ് പോസിറ്റീവ് ആയി മാറുന്നത്. രോഗം സ്ഥിരീകരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്കും അടുത്ത് സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ക്കും രോഗം കണ്ടു തുടങ്ങിയതോടെയാണ് കൂടുതല്‍ പേരുടെ പരിശോധനാ ഫലങ്ങള്‍ പോസിറ്റീവ് ആകാനുള്ള സാദ്ധ്യത ഡോക്ടര്‍മാര്‍ കാണുന്നത്. ഇത് കണക്കിലെടുത്ത് ആരോഗ്യവകുപ്പ് കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയാണ്.