കാസര്‍കോട് ജില്ലയിലെ കോവിഡ് വ്യാപനം; കടുത്ത നടപടികൾ ആരംഭിച്ചു

0
224

കാസര്‍കോട്: (www.mediavisionnews.in) കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിനായി കാസര്‍കോട് ജില്ലയിൽ കടുത്ത നടപടികൾ ആരംഭിച്ചു, ജില്ലയിൽ പുതുതായി ഒരു സ്ത്രീ ഉൾപ്പടെ 6 പേരുടെ പരിശോധനാ ഫലം പോസറ്റീവ് ആയതോടെയാണ് പൊലീസ് കടുത്ത നടപടികളിലേക്ക് കടന്നത്, പുതുതായി കോവിഡ്19 സ്ഥിരീകരിച്ചവരിൽ ഒരാൾ യു.കെയിൽ നിന്നും നാട്ടിലെത്തിയതാണ്. 23, 29 വയസ്സുള്ള രണ്ട് ചന്ദ്രഗിരി സ്വദേശികൾ, 60, 26 വയസ്സുള്ള രണ്ട് പുളിക്കൂർ സ്വദേശികൾ, 29 വയസ്സുള്ള പുല്ലൂർ സ്വദേശി, 33 വയസ്സുള്ള കുഡ്ലു സ്വദേശി എന്നിവർക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. ജില്ലയിൽ കൂടുതലായി ഐസൊലേഷൻ സംവിധാനങ്ങൾ സജ്ജീകരിച്ചു, ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ 76 കേന്ദ്രങ്ങളിലായി 2440 കിടക്കകളാണ് ഒരുക്കിയത്.

‌അതേസമയം ജില്ല പൂർണമായും അടച്ചിട്ട സാഹചര്യത്തിൽ പൊലീസ് നിയമം കർശനമാക്കും. ഇന്ന് നിർദ്ദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചു. രാവിലെ 11നും വൈകീട്ട് 5 നുമിടയിൽ അവശ്യസാധനങ്ങൾക്കായി മാത്രം ആളുകൾക്ക് പുറത്തിറങ്ങാം. ഈ സമയങ്ങളിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ നിർബന്ധമായും തുറന്ന് പ്രവർത്തിക്കണമെന്ന നിർദ്ദേശവും ജില്ലാ ഭരണകൂടം നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here