മഞ്ചേശ്വരം: (www.mediavisionnews.in) കായിക മത്സരങ്ങളെ വർഗ്ഗീയവൽകരികുന്നതിനെതിരെ ഡിവൈഎഫ്ഐ മഞ്ചേശ്വരം ബ്ലോക് സെക്രട്ടറി ഹാരിസ് പൈവളിക ജില്ലാ പോലിസ് മേധാവിക്ക് പരാതി നൽകി.
കഴിഞ്ഞ ദിവസമാണ് മജിർപള്ളയിലെ യുവസേന എന്ന സംഘടനയുടെ പേരിൽ വ്യാപകമായി നവമാധ്യമങ്ങളിൽ മാർച്ച് 29 ന് മെറത്തണ ഗ്രൗണ്ടിൽ വെച്ച് ഹിന്ദുമത വിഭാഗത്തിൽ പെട്ടവർക്കായി ക്രിക്കറ്റ് മത്സരം നടത്തപ്പെടുകയാണെന്ന് സുചിപിച്ച് പോസ്റ്റർ പ്രചരിപിച്ചത്. വർഗ്ഗിയ ചേരിതിരിവും, വർഗ്ഗീയ സംഘർഷം ഉണ്ടാക്കുന്ന രീതിയിൽ മത്സരം നടത്തുന്ന സംഘാടകർകെതിരെ കർശന നിയമ നടപടി സ്വീകരികണമെന്ന് ഡിവൈഎഫ്ഐ ജില്ലാ പോലിസ് മേധാവിക് നൽകിയ പരാതി പറഞ്ഞു.