ഒലിവ് ബംബ്രാണയുടെ സഹകരണത്തോടെ നെഹ്റു യുവകേന്ദ്ര കാസറഗോഡ് ബ്ലോക്ക് യൂത്ത് പാർലമെൻറ് സംഘടിപ്പിച്ചു

0
210

കുമ്പള (www.mediavisionnews.in) : ബംബ്രാണ – നെഹ്റു യുവകേന്ദ്ര കാസറഗോഡ് ബ്ലോക്ക് യൂത്ത് പാർലമെൻറ് സംഘടിപ്പിച്ചു. നെഹ്റു യുവകേന്ദ്ര കാസർഗോഡ് ബ്ലോക്ക് തലത്തിൽ ഒലിവ് ബംബ്രാണയുമായി സഹകരിച്ചു കൊണ്ട് സംഘടിപ്പിച്ച യൂത്ത് പാർലമെൻറ് കുമ്പള പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ ആരിഫ് ഉദ്ഘാടനം ചെയ്തു.

ലഹരിക്കെതിരെ ബോധവൽകരണം നടത്തി, സമൂഹത്തിൽനിന്ന് വനിതകൾ സ്വയം സംരംഭകരാകാൻ മുന്നോട്ട് വരണമെന്നും സമൂഹത്തിന് മാതൃക കാണിക്കണം എന്നും അറിയിച്ചു. കാസറഗോഡ് ജില്ലാ കോർഡിനേറ്റർ ജസീന്ത ഡി സൗസ അധ്യക്ഷത വഹിച്ചു. ജനമൈത്രി പോലീസ് മധു, സുകുമാർ എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു, മഞ്ചേശ്വരം ബ്ലോക്ക് വോളന്റീർ മാരായ മജീദ് പച്ചമ്പള സ്വാഗതം പറഞ്ഞു, ഒലിവ് പ്രസിഡണ്ട് സാജഹാൻ നമ്പിടി സെക്രട്ടറി ബി ടി മൊയ്‌ദീൻ, ഇർഷാദ് എ കെ , നാരായണൻ തുടങ്ങിയവർ സംസാരിച്ചു, ബാപ്പുകുട്ടി ഹാജി നന്ദി അറിയിച്ചു, യശോദാ ( എൻ വൈ വി, കാസറഗോഡ് ബ്ലോക്ക് ) പ്രാർത്ഥന നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here