ഉപ്പള: (www.mediavisionnews.in) ജില്ലയിൽ അനിശ്ചിത കാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ അവശ്യസാധനങ്ങൾക്ക് വേണ്ടി ജനങ്ങൾ കൂട്ടത്തോടെ കടകളിലെത്തിയത് പൊലീസിന് തലവേദന സൃഷ്ടിച്ചു. അവശ്യ സാധനങ്ങളായ പലവ്യഞ്ജനം, പാൽ, പഴം, പച്ചക്കറി, മരുന്ന് ശാലകൾ എന്നീ കടകൾ മാത്രമാണ് തുറന്ന് പ്രവർത്തിച്ചത്.
ഈ സ്ഥിതി തുടർന്നാൽ വരും നാളുകളിൽ അവശ്യസാധനങ്ങൾ കിട്ടാതാകുമോ എന്ന് ഭയന്നാണ് രാവിലെ പതിനൊന്ന് മണിയോടെ കടകൾ തുറന്നപ്പോൾ ആളുകൾ കടകൾക്ക് മുന്നിൽ കൂട്ടംകൂടിയത്. പച്ചക്കറി, പാൽ എന്നിവയ്ക്ക് ക്ഷാമം നേരിട്ടതായും വ്യാപാരികൾ പറഞ്ഞു. അതിന് പുറമേ നഗരത്തിന്റെ വിവിധയിടങ്ങളിലും കടകൾക്ക് മുന്നിലും അനാവശ്യമായി കൂട്ടം കൂടി നിന്ന മുഴുവനാളുകളേയും പൊലീസ് വിരട്ടിയോടിച്ചു.