അസം (www.mediavisionnews.in): അസമിൽ തടങ്കൽ പാളയങ്ങളിൽ കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ 26 പേർ മരിച്ചതായി കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായി. അസുഖങ്ങൾ മൂലമാണ് മരണമെന്നും രാജ്യസഭയില്‍ അദ്ദേഹം പറഞ്ഞു.
അസം സർക്കാർ നൽകിയ വിവരമനുസരിച്ച്, 2020 ഫെബ്രുവരി 27 വരെ 799 തടവുകാരെ സംസ്ഥാനത്തെ തടങ്കൽ കേന്ദ്രങ്ങളിൽ പാർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ 26 പേർ തടങ്കലിൽ മരിച്ചതായും മന്ത്രി അറിയിച്ചു.
2017 ൽ ആറ്, 2018 ൽ ഒമ്പത്, 2019 ൽ 10, ഈ വർഷം ഒരാൾ എന്നിങ്ങനെയാണ് മരിച്ചവരുടെ കണക്കെന്നും മന്ത്രി രാജ്യസഭയിൽ അറിയിച്ചു.