റിയാദ് (www.mediavisionnews.in) : സൗദിയില്‍ കോവിഡ് 19 ബാധിച്ച് ഒരാള്‍ മരിച്ചു. ഇന്ന് 205 പേര്‍ക്കാണ് സൗദിയില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗികളുടെ എണ്ണം 767 ആയി. അഫ്ഗാനിസ്ഥാന്‍ സ്വദേശിയായ 51 കാരനാണ് ഇന്ന് മദീനയില്‍ വെച്ച് മരിച്ചത്. ഇത് സൌദിയില്‍ രേഖപ്പെടുത്തുന്ന ആദ്യ കോവിഡ് മരണമാണ്.
ഇന്നത്തെ പുതിയ കേസുകള്‍ ഇപ്രകാരമാണ്. റിയാദില്‍ 69, ജിദ്ദയില്‍ 82, അല്‍ബഹയില്‍ 12, ബീഷയിലും നജ്റാനിലും 8 വീതം, അബഹയിലും ഖതീഫിലും ദമ്മാമിലും 6 വീതം, ജസാനില്‍ 3, ഖോബാറിലും ദഹ്റാനിലും രണ്ട് വീതം, മദീനയില്‍ ഒരാള്‍ക്കും ഇന്ന് അസുഖം സ്ഥിരീകരിച്ചു. ആകെ രേഗബാധിതരില്‍ 28 പേര്‍ ഇതിനകം രോഗ മോചിതരായി. ഇന്ന് സ്ഥിരീകരിച്ച അസുഖ ബാധിതരില്‍ 119 കേസുകള്‍ സ്ഥിരീകരിച്ചത് നേരത്തെ വിദേശത്ത് നിന്നും തിരിച്ചെത്തി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കാണ്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.