കാസർകോട്: (www.mediavisionnews.in) അന്തരീക്ഷ താപനില കൂടിവരികയും പുഴകളും കുളങ്ങളും വറ്റിവരണ്ട് ഇല്ലാതായിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ പറവകള്‍ക്ക് തണ്ണീര്‍ക്കുടമൊരുക്കി എം.എസ്.എഫ്. പ്രവര്‍ത്തകര്‍. ജില്ലയിലെ മുഴുവൻ എം.എസ്.എഫ് പ്രവർത്തകരുടെ വീടുകളിലും കവലകളിലും പക്ഷികൾക്ക് തണ്ണീർ കുടങ്ങളൊരുക്കും. ‘പറവകള്‍ക്കൊരു തണ്ണീര്‍ക്കുടം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മുസ്ലീം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അസീസ് കളത്തൂർ നിര്‍വഹിച്ചു.
അംഗഡിമൊഗറിൽ സംഘടിപ്പിച്ച പരിപാടിയില്‍ എം.എസ്.എഫ് ജില്ലാ സെക്രെട്ടറി ഇർഷാദ് മൊഗ്രാൽ സ്വാഗതം പറഞ്ഞു. എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് അനസ് എതിർത്തോട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി, മുസ്ലിം ലീഗ് പുത്തിഗെ പഞ്ചായത്ത് ജനറൽ സെക്രട്ടറി ഇ.കെ മുഹമ്മദ് കുഞ്ഞി, എം.എസ്.എഫ് ജില്ലാ ഭാരവാഹികളായ നവാസ് കുഞ്ചാർ, സഹദ് അംഗടിമുഗർ, താഹ തങ്ങൾ, അഷ്റഫ് ബോവിക്കാനം, സവാദ് അംഗടിമുഗർ, ജംഷീദ് മൊഗ്രാൽ, അബ്ദുൽ റഹ്മാൻ മുക്കാരിക്കണ്ടം, ഇല്യാസ് ഹുദവി, മുഹമ്മദ് പജ്ജാനം, അബ്ദു റഹ്മാൻ മേനംങ്കോട്, ഉബൈദ് കമ്പാർ, ഇബ്രാഹിം എരുതുംക്കല്ല്, ശബീർ ഫാരിസ്, അൻസാർ ഷെറൂൾ, ജമാൽ എരുതുംക്കല്ല് എന്നിവർ സംബന്ധിച്ചു.