മഞ്ചേശ്വരം: (www.mediavisionnews.in) കേന്ദ്ര സർക്കാർ രാജ്യത്ത് നടപ്പാക്കാൻ ശ്രമിക്കുന്ന സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ നിയമങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കുകയെന്ന ഉദ്യേശ്യത്തോടെ മഞ്ചേശ്വരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച വീട്ടുമുറ്റം ക്യാമ്പയിന് മഞ്ചേശ്വരം പഞ്ചായത്തിലെ കജെയിൽ തുടക്കമായി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് മുക്താർ അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.അബ്ബാസ്, വൈസ് പ്രസിഡണ്ട് പി.എച്ച് ഹമീദ്, മഞ്ചേശ്വരം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് റഹ്മത്തുള്ള, മണ്ഡലം യൂത്ത് ലീഗ് ട്രഷറർ ഖാലിദ് ബംബ്രാണി, വനിതാ ലീഗ് ജില്ലാ പ്രസിഡണ്ട് മുംതാസ് സമീറ, സെഡ്.എ കയ്യാർ, ഹകീം ഗണ്ടികെ, ലത്തീഫ് കജ, നാസിർ ഇടിയ, ഫാറൂഖ് ചെക്ക്പോസ്റ്റ്, മജീദ് മച്ചമ്പാടി, ഇർഷാദ് മള്ളങ്കൈ, ആസിഫ് പി.വൈ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ അസീസ് ഹാജി (മഞ്ചേശ്വരം), ശാഹുൽ ഹമീദ് ബന്തിയോട് (മംഗൽപാടി), അബ്ദുൽ മജീദ് (വോർക്കാടി), മജീദ് പച്ചമ്പള, താഹിർ ബി.ഐ ഉപ്പള, റഹ്‌മാൻ ഗോൾഡൻ, റഹീം പള്ളം തുടങ്ങിയവർ സംബന്ധിച്ചു. ബി.എം മുസ്തഫ സ്വാഗതവും സിദ്ധീഖ് ദണ്ഡഗോളി നന്ദിയും പറഞ്ഞു.