ദുബൈ (www.mediavisionnews.in) : കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യു.എ.ഇയിൽ വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയം പത്തു മിനിറ്റായി ചുരുക്കാൻ തീരുമാനം.
ഈ വെള്ളിയാഴ്ച പള്ളികളിൽ ഖുതുബ,നിസ്കാരം എന്നിവയെല്ലാം ബാങ്ക് വിളിച്ചു പത്ത് മിനിറ്റ് കൊണ്ട് അവസാനിപ്പിക്കാനാണ് ജനറൽ അതോറിറ്റി ഒാഫ് ഇസ്ലാമിക് അഫയേഴ്സ് ആൻറ് എൻഡോവ്മെൻറ്സ് (ഒൗഖാഫ്) നിർദേശം.
രണ്ട് ഖുർആൻ ആയത്തുകൾ ഒാതി ചുരുങ്ങിയ വാക്കുകളിൽ പ്രസംഗം നിർവഹിച്ച് പ്രാർഥനയിലേക്ക് കടക്കുവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
വൈറസ് ബാധ തടയാൻ ആകാവുന്ന എല്ലാ രീതിയിലെ മുൻകരുതലുകളും ആവശ്യമാണെന്ന് ഒൗഖാഫ് നിർദേശിക്കുന്നു. പ്രതിരോധമാണ് ചികിത്സയേക്കാൾ അഭികാമ്യം എന്നും ഒാർമപ്പെടുത്തുന്നുണ്ട്.