യുഎഇയില്‍ ലേബര്‍ പെര്‍മിറ്റുകള്‍ നല്‍കുന്നത് നിര്‍ത്തിവെച്ചു

0
225

അബുദാബി (www.mediavisionnews.in) :എല്ലാ തരത്തിലുമുള്ള ലേബര്‍ പെര്‍മിറ്റുകളും അനുവദിക്കുന്നത് നിര്‍ത്തിവെച്ച് യുഎഇ. മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. മാര്‍ച്ച് 19 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നു. ഡ്രൈവര്‍മാര്‍, വീട്ടു ജോലിക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെ ഒരു തസ്തികയിലേക്കും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കില്ല.

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായാണ് തീരുമാനം. അതേസമയം എക്സ്പോ 2020ന്റെ ഭാഗമായ ജോലികള്‍ക്കും കോര്‍പറേറ്റ് സ്ഥലം മാറ്റങ്ങള്‍ക്കും ഇത് ബാധകമല്ല. നാഷണല്‍ അതോരിറ്റി ഫോര്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്ന്റര്‍ മാനേജ്മെന്റുമായി ചേര്‍ന്നാണ് കൊറോണ വൈറസ് വ്യാപനം തടയുന്നതിനാവശ്യമായ നടപടികള്‍ക്ക് അധികൃതര്‍ രൂപം നല്‍കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here